How Many Madhus Will Aadivasis Have To Sacrifice For Their Survival?

madhu

Why was the Aadivasi youth Madhu belonging to Chindakki ooru of Attappadi in Kerala was killed? Was it becayse Kerala society’s loss of sense of justice ?  Was it a case of mobocracy on a poor alleged thief ? Was it a case of hunger or poverty?  Was it because of the erosion of the values of the much celebrated Kerala renaissance? The reasons go much deeper. This was a racist lynching.  This racism comes from the deep rooted casteist mindset of the Malayali society that view Aadivasis as the lowest in the caste ladder, which gives them the notion that they have got the power to do whatever they wish to the hapless Aadivasis. Madhu’s lynching was the expression of this casteist, racist power structure. This power structure is deep rooted, well entrenched and was fearlessly showing its ugly face all these years. It is just that only now we had the eyes to see it. It is only that the changing social consciousness and the Dalit/Aadivasi political discourse after the suicide of Rohith Vemula, made Madhu’s suicide visible. Earlier, many Madhus were killed in Attappadi and nobody knew or bothered about them.

The attack on Madhu may not have been an organized crime or originated from a pre-set agenda. The question we have to ask is why do such attacks take place? In the deeply casteistic India, there is a social context in which aadvasis and dalits can be attacked at any moment. Kerala and Attappadi fall within this caste hierarchical power structure. That’s why Madhus are attacked and killed without impunity.

It was this racist and casteistic power structure that made aadivasis who were once the majority population and enjoyed self-governance in Attappadi became social outcasts. By the census data of 1951 aadivasis consisted 90.32 % of the population of Attatppadi. Now it has shrinked to just 40 % of the population. How did this happen? It was the migration of the plains people from 1960s onwards and the land encroachment by these people that pushed aadivasis to this sorry plight. According to the survey done in 1947 the number of migrant/upper caste population was below 200. Their population increased to 60 % by 2017. How did this minority became so powerful with huge landholdings who could absolutely control the aadivasi population? This parasitic community took control of the aadivasi land and their forest produce. It is by using this capital they totally subjugated the once majority aadivasi population.

To subjugate the aadivasi population it was necessary for the migrant population to destroy the self-governance enjoyed by the aadivasis under their ooru koottam (community governance). By destroying this self-governance they took control of their land, their resources and their lives.  They did this using the political, social and economic capital they enjoyed being upper castes. Slowly they stole their lands, their forests, their water and other resources and ultimately made aadivasis slaves of this dominant migrant community. By making them slaves they silenced the aadivasi community for ever. They shut their demand for justice for ever. Since the migrants belonged to prominent communities backed by political power, aadivasi could not resist their total control over their lives. They did not have the social, political or economic capital to resist this onslaught.

Political parties and bureaucrats give patronage to this encroachers and land mafia. It has come to a stage that this encroacher/land mafia started to control the political parties and bureaucrats in Attappadi, Wayand and Idukki.

It is a sinister gang of political parties, bureaucrats, enroacher/land mafia, resort mafia, migrants (yes, not all migrants) and criminals that control and rule Attappadi. It is their secret dealings that is the root cause of the corruption, land encroachment and land theft in  Attappadi. It is specifically because of this reason that the political parties, the government, bureaucrats, police, forest department and even the judiciary give tacit support to the racist attack against the aadivasis. Political parties belonging to the Left Front (LDF) and the congress led United Democratic Front (UDF) have no qualms in ganging up against the aadivasis. Politicians and the religious community leaders always gang up together against the aadivasis to support the interests of this criminal gang. It is this racist attitude of the dominant class and castes that killed Madhu. We have to rise up against this racist treatment of aadivasis.

Madhu’s lynching is not a one off event. It is not a beginning or an end. Madhu’s lynching is the last in a series of attacks and killings of aadivasis in Attappadi.  The collective of the community elders say that more than 200 murders of aadivasis have taken place in Attappadi after Independence. More than 100 aadivasis have ‘disappeared’. An NGO called ‘Guru’ tabulated a list of 25 murders between 1997 and 2003. All these are aadivasis and none of the accused are aadivasis! If it is not racist murders then what? You must remember that all these murders took place in an area where aadivasis self-governed seven decades before? Who are the culprits? You know who they are. This is not just mob violence. We must remember that in India, mob violence kill only people belonging to certain communities. It is only aadivasis, dalits, lower castes and now muslims who fall under the cudgel of Hindutva nationalist forces who are killed by ‘mob violence’. This mob violence theory is a hogwash. It is created by the perpetrators themselves to save the real criminals. Since mob does not have an agency it is to hide the real criminals behind the ‘mob’. Dalit/Aadivais/Muslim revolts like Channar revolt, Kandala agitation, Kurichia revolts and Malabar rebellion (Mappila lahala) are branded by the upper caste historians in Kerala as mere mob violence. By branding it as mere violence the upper caste historians take away the revolutionary character of these historic movements.

If you ask the question why aadivasis of Attappadi who were once the proud creators of their own destiny were socially and politically disenfranchised, dispossessed and became a people who solely depended upon the government hand outs, the answer is simple. They were driven out from their land ,forests and denied their right to their resources. Not just the encroachers and migrants but also the government too is responsible for this dispossession. It is not just a matter of poverty or hunger. In Attappadi we see the sad plight of a people who were driven out from their ecosystem, their culture, their rich agricultural heritage.  Irula, Kurumba, Muduga tribes of Attappadi had a rich agricultural heritage. They used to sustain their life from the forest produce also. However, the migration of the plains people which started in the 1950s and the destruction of the forests and the large scale land encroachment destroyed their rhythm of life. When they lost their land , their forests and water they lost their connect with nature. They became refugees in their own land.

It is only by protecting the community land, aadivasi culture, forest rights and implementing self-governance can the crisis in Attappadi can be solved. It is also imperative that the encroached land of the aadivasis should be returned to the original owners. There should be urgent efforts to reclaim the ecosystem of Attappadi to its original state. Aadivasi children should be given primary education in tribal language. It is only by a comprehensive effort to restore the cultural habitat of the aadivasis of Attappadi can their life return to normal.

From the beginning of 18th century ( during the British Colonial period) Attappadi was under the possession of Samuthiris of Calitcut. However, until the 1940s the lives of aadivasis were left untouched and they had self-governance over the areas they lived. Samuthiri later gave possession right to the land to three Nair Jenmis (landlords), namely Mannakadu Mooppil Nair, Palattu Krishnan Menon, Eralpadu Raja. 70 % of the land area of Attappadi was under the possession of Mannakadu Mooppil Nair. He leased the land to Britishers for plantation. Forests were cut down for plantation.

By the 1940s migration from the plains started. It increased during the 1950s. From 1956 onwards there was large scale clear cutting of the forests. A lot of workers also came to Attappadi for this purpose. Many also migrated to Attappadi as part of many government projects. This continued until 1981. Now it’s the tourist resort and land mafia who are buying land in Attappadi.

As  the aadivasis in many parts of Kerala were dispossessed of their land , Kerala government passed an act in 1975 “The Kerala Scheduled Tribes ( Restrictions on Transfer of Lands and Restoration of Alienated Lands ) Act”. It was only 11 years after passing of this act that the Kerala government promulgated the act and the rules were prepared. This shows the lackadaisical behavior of the government. According to this Act, it was directed that all the land lost by aadivasis between 1960 and 1982 should be returned.  However, the UDF and LDF governments ruled the state went on without implementing this law. The argument of the government was that it was impractical to implement the law and if any effort is taken to implement it, it will create law and order problem. As the governments dragged their feet, Dr. Nallathampy Thera approached the High Court of Kerala. The Court directed the government to implement the law immediately.

However, the Left Front Government under E.K Nayanar sabotaged the High Court order by passing an amended law in 1999. According to this law, those aadivasis who lost more than two hectares of land will have it confiscated from the encroachers and  government will distribute land to those who lost less than two hectares of land.  Except K.R Gowri Amma all 139 members of Kerala Assembly supported this anti-aadivasi law. It would be interesting to note that the poet Kadammanitta Ramakrishnan who wrote poems eulogizing the aadivasis also supported this bill! This shows how deep rooted is the anti-aadivasi sentiment in Kerala society.

This law was questioned in Supreme Court of India. The SC ordered that the 1999 law should be implemented by January 2010. This SC order too was ignored by the government. Then SC ordered to implement the law by March 31, 2011.

Aadivasis and aadivasi activists considered the 1999 law as a betrayal. The 1999 law which said only those who encroached more than five acres ( 2 hectares) of aadivasi land need to return the land was to protect the interest of the encroachers.

According to a study done by Integrated Tribal Development Program (ITDP) in 1982 aadivasis lost 10160.19 acre land between 1960 and 1997 in Attappadi. According to a survey done by Ecomic and Statstics Department in 1977, between 1966 and 1970, in Attappadi 546 families lost 9859 acre land. This is the available official data. If you talk to the aadivasis of Attappadi, it would become clear that it is only tip of the iceberg.

According to the 1999 law, non aadivasis cannot buy aadivasi land after 1986. Still, aadivasi land is being encroached and bought and sold. This is totally illegal. This is done by making fraudulent deeds. This is the full cooperation and collusion of the revenue and forest department authorities that these totally illegal and anti-constitutional crimes are being committed.

The encroachment of aadivasi land for a  wind farm project by a company called Suzlon Energy created a big controversy in Kerala. A report by R Sunil says, “The land encroachment at Nallashinka of Kottathara village in two survey numbers by Suzlon was done by making fraudulent deeds. An enquiry report prepared by Chief Secretary found that the forest, revenue and registration departments colluded with the company. It was done with the support of the Left Front government. The then electricity minister A.K Balan, without implementing the Chief Secretary’s report thought about changing the cut off date of 1986. The UDF government that followed too didn’t implement the report. Thus, the encroachment of aadivasi land by fraudulent means is continuing uninhibitedly.” These sorts of encroachment by land mafia, tourist resort mafia and the wind mill mafia are continuing in Attappadi with the collusion of the corrupt officials and their political lords.

Why is that the government is supporting the encroachers and the land/resort mafia, even though the aadivasis have the full backing of the laws of the land and constitutional guarantees ? The answer is simple. The GOVERNMENT is a cross section of the caste structure prevailing in Kerala and that caste structure is only favouring the dominant castes and classes. It is because of this caste nature of the government and their racist attitude towards the aadivasis that hundreds of hunger deaths, especially that of infants are still happening in Attappadi, even though thousands of crores of rupees are spent in for the ‘welfare’ of aadivasis.There is another aspect to it. If only the aadivasis of Attappadi remain in their plight can the corrupt government officials to pilfer funds from central and state ‘welfare’ projects for the aadivasis.  In a nutshell,  it has become necessary for the government to maintain the sad state of affairs in the aadivasi communities so that they can allocate funds for aadivasi welfare and officer classes slowly suck blood of the aadivasis like leeches.

It is because of the Government policies that aadivasis cannot become a a self-reliant community. The State wants to keep them in their fetters. The government is doing this by flouting the law to confiscate the lost aadivasi lands, flouting the order to give back the farmlands to the aadivasis, by flouting the constitutionally guaranteed laws for self-governance and forest rights. Only by questioning this corrupt, casteist, racist politics can we enter Attappadi and ask the question, why Madhu was lynched? It is only by questioning these structural injustices can we demand justice for Madhu.

K. Santhosh Kumar is a social activist working for dalit/aadivasi land and resource rights

To be continued…..

English translation by Binu Mathew

ആദിവാസി അതിജീവനത്തിനു ഇനി എത്ര മധു വേണ്ടിവരും ?

അട്ടപ്പാടിയിലെ മുക്കാലിക്കടുത്തെ ചിണ്ടക്കി ഊരിലെ മധുവിന്റെ കൊലപാതകം നീതിബോധം നഷ്ട്ടപ്പെട്ട കേരള സമൂഹത്തിന്റെ അധികാര പ്രയോഗങ്ങളോ, മോഷണക്കുറ്റം ആരോപിതനായി പിടിക്കുന്ന ഒരുവനോട് ആൾക്കൂട്ടത്തിന്റെ ആക്രമണ മനോഘടനയിൽ നിന്ന് രൂപപ്പെടുന്ന ആൾക്കൂട്ട ആക്രമണമോ, നമ്മുടെ ഭരണകൂടവും പൊതുസമൂഹവും പറയുന്നതുപോലെ വിശപ്പിന്റെയോ ദാരിദ്രയത്തിന്റെയോ പ്രശ്നമോ അല്ല; നവോത്ഥാന കേരളത്തിന്റെ മൂല്യച്യുതിയോ, സാംസ്കാരിക കേരളത്തിന്റെ പിന്നോട്ട്പോക്കോ ഒന്നുമല്ല മധുവിന്റെ മരണകാരണം.  മലയാളി ആദിവാസികളോട് പുലർത്തുന്ന വംശീയബോധത്തിന്റെ ഉള്ളകങ്ങളിൽ നിന്ന് ഉരുവം കൊള്ളുന്ന, ജാതി ശ്രേണിയുടെ ഏറ്റവും കീഴ്ത്തട്ടിലായി കണക്കാക്കുന്ന ആദിവാസികളെ എന്തും ചെയ്യാമെന്നും തങ്ങൾ പ്രബലരാണെന്നുമുള്ള ജാതീയ അധികാരഘടനയുടെ ബോധത്തിലാണ് മധുവിന്റെ കൊലപാതകത്തിന്റെ വേരുകൾ കിടക്കുന്നത്. ഇതാണു സമൂഹത്തിന്റെ അടിത്തട്ടിൽ നിലനിൽക്കുന്ന യാഥാർത്ഥ്യം. ദേശീയ തലത്തിലും കേരളത്തിലും, പ്രത്യേകിച്ച് രോഹിത് വെമുലയുടെ മരണാനന്തരം രൂപപ്പെട്ട ആദിവാസി- ദളിത് രഷ്ട്രീയത്തിന്റെ സംവാദാത്മകതകൊണ്ടും രാഷ്ട്രീയ ഉണർവ്വുകൊണ്ടും തദ്ദേശീയ ജനതയുടെ പ്രശ്നങ്ങൾക്ക് കൂടുതൽ ദൃശ്യത കൈവരുന്നന്നേയുള്ളൂ. അതിനർത്ഥം അത് ഇവിടെ ഇല്ലായിരുന്നു എന്നല്ല. വെളിച്ചത്തിൽ നിലനിൽക്കുന്നത് മാത്രമാണു നമ്മുടെ കാഴ്ചകൾക്ക് അനുഭവവേദ്യമാകുന്നത്.

മധുവിനു നേരെയുള്ള ആക്രമണം ആസൂത്രിതമോ അജണ്ടയിൽ നിർമ്മിച്ചെടുക്കുന്നതോ അല്ലായിരിക്കാം. എന്നിട്ടും സംഘടിത ആക്രമണവും കൊലപാതകവും നടക്കുന്നത് എന്തുകൊണ്ടാണ്? ആദിവാസികളും ദളിതരും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാവുന്ന, സാമൂഹിക ബഹിഷ്കരത്തിനു വിധേയമാകാവുന്ന ഒരു സാമൂഹിക അന്തരീക്ഷം  ‘ജാതി’ ഇന്ത്യയിൽ സ്ഥാപിച്ചെടുത്തിട്ടുണ്ട്. ജാതിയുടെ ശ്രേണീകൃതമായ ഈ അധികാരഘടനയ്ക്ക് ഒട്ടും പുറത്തല്ല കേരളവും അട്ടപ്പാടിയും. ആദിവാസി സ്വയംഭരണ പ്രദേശമായിരുന്ന അട്ടപ്പാടിയിൽ ഇന്ന് തദ്ദേശീയർ രാഷ്ട്രീയമായും സാമൂഹികമായും ബഹിഷ്കൃത ജനതയായി മാറിയതിനു പിന്നിൽ ഈ വംശീയ-ജാതീയ അധികാരപ്രയോഗങ്ങളായിരുന്നു. 1951 ലെ സെൻസസ് പ്രകാരം അട്ടപ്പാടിയിലെ ആദിവാസി ജനസംഖ്യ 90.32 ശതമാനമായിരുന്നെങ്കിൽ ഇന്നത് കേവലം 40 ശതമാനമായി ചുരുങ്ങി. അമ്പത്തിയൊന്നിനേക്കാൾ ആനുപാതിക ജനസംഖ്യാ വർദ്ധനവ് 2018 ആകുമ്പൊഴേക്കും ഉണ്ടായിട്ടുണ്ടെങ്കിലും ( എന്നിരുന്നാലും കേരള ജനസംഖ്യാ വർദ്ധനവിനേക്കാൾ വളരെ കുറവാണു) ഒരു ന്യൂനപക്ഷജനതയായി ആദിവാസികൾ മാറിയതിനു പിന്നിൽ അറുപതുകൾ മുതൽ തുടങ്ങിയ കുടിയേറ്റവും ഭൂമികയ്യേറ്റക്കാരുടെ അനിയന്ത്രിതമായ ഒഴുക്കുമായിയിരുന്നു. 1947 ലെ സർവ്വേ പ്രകാരം 200-ൽ താഴെ അംഗങ്ങൾ മാത്രമുണ്ടായിരുന്ന കുടിയേറ്റ – സവർണ്ണ സമുദായ അംഗബലം 2017 ആകുമ്പോഴേക്കും 60 ശതമാനത്തിനു മുകളിൽ വരുന്ന, ഭൂമിയും അധികാരവുമുള്ള പ്രബല ജനതയായി മാറിയിരുന്നു. കുടിയേറ്റ-കയ്യേറ്റ ജനത അധികാര വർഗ്ഗത്തിലേക്കുള്ള വളർച്ചയ്ക്ക് മൂലധനമായി ഉപയോഗിച്ചതു മുഴുവൻ ആദിവാസി സ്വയംഭരണ മേഖലയായ അട്ടപ്പാടിയിലെ ഭൂമിയും പാരമ്പര്യഭൂമിയും വനവിഭങ്ങളുമായിരുന്നു. അതുകൊണ്ടു തന്നെ സ്വംഭരണ മേഖലകളുടെ അധികാരം ദുർബലപ്പെടുത്തേണ്ടതും ഭൂമി കയ്യടക്കേണ്ടതും ഭൂമിയിൽമേൽ ഉടമസ്ഥതയും അധികാരവും ഉണ്ടായിരുന്ന ആദിമജനതയെ കീഴ്പ്പെടുത്തേണ്ടതും ഈ പ്രബലസമുദായങ്ങളുടെ അടിയന്തരവും അനിവാര്യവുമായ ആവശ്യമായിരുന്നു. വംശീയവും ജാതീയവുമായ അടിത്തറയിൽ രൂപംകൊണ്ടതും നിലനിന്നിരുന്നതുമായ അധികാര ബന്ധങ്ങളെയാണു അവർ ഇതിനായി ഉപയോഗിച്ചത്. ജാതീയവും വംശീയവുമായ ഈ ആക്രമണത്തിനു പിന്നിൽ ആദിവാസി ഭൂമി തട്ടിയെടുക്കുക, തദ്ദേശീയ ജനതയെ ആവാസവ്യവസ്ഥയിൽ നിന്ന് കുടിയിറക്കുക, വിഭവങ്ങൾ കയ്യടക്കുക, ആക്രമിച്ച് ഭയപ്പെടുത്തി ആദിമജനതയെ എക്കാലവും അടിമജനതായി നിലനിർത്തുക, തെളിവുകൾ നശിപ്പിക്കുക, ആത്യന്തികമായി തങ്ങൾക്കെതിരെ ഉയർന്ന് വന്നേക്കാവുന്ന നീതിക്കായുള്ള ശബ്ദങ്ങളെ പൂർണ്ണമായും ഇല്ലായ്മ ചെയ്യുക തുടങ്ങിയ അജണ്ടകൾ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിച്ചിരുന്നു. പ്രബലസമുദായം ആയിരുന്നതുകൊണ്ടും സംഘടിത രാഷ്ട്രീയ പാർട്ടികളൂടെ പിന്തുണ ഉണ്ടായിരുന്നതുകൊണ്ടും ഇവരെ നേരിടുവാനുള്ള രാഷ്ട്രീയമോ സാമൂഹികമോ ആയ അധികാരമോ വിഭവാധികാരമോ ആദിവാസികൾക്കില്ലായിരുന്നു.

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലെന്നു മാത്രമല്ല, രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും ബ്യൂറോക്രാറ്റുകളേയും നിയന്ത്രിക്കുന്ന അധികാര രൂപമായിക്കൂടിയാണു ഈ കയ്യേറ്റ – ഭൂമാഫിയ അട്ടപ്പാടിയിലും വയനാട്ടിലും ഇടുക്കിയിലും ഇന്ന് നിലനിൽക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളും ബ്യൂറോക്രാറ്റുകളും കയ്യേറ്റ – ഭൂമാഫിയകളും, റിസോർട്ട് മാഫിയകളും കുടിയേറ്റക്കാരും ( മുഴുവൻ കുടിയേറ്റക്കാരുമല്ല ) ക്രിമിനലുകളും ചേർന്നുള്ള കൂട്ടുകെട്ടാണു അട്ടപ്പാടിയെ ഇന്ന് നിയന്ത്രിക്കുന്നതും അടക്കിഭരിക്കുന്നതും. ഇവർ ചേർന്നുള്ള പങ്കുകച്ചവടമാണു അവിടുത്തെ കോടിക്കണക്കിനു രൂപയുടെ അഴിമതിക്കും ഭൂമികയ്യേറ്റത്തിനും ഭൂമിതട്ടിയെടുക്കലിനും കൊള്ളയ്ക്കും അടിസ്ഥാന കാരണം.  അതുകൊണ്ട് തന്നെയാണു ഈ വംശീയ അപരവൽക്കരണത്തിനും ആക്രമണത്തിനും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ ഭരണകൂടവും ബ്യൂറോക്രാറ്റുകളും പോലീസും വനംവകുപ്പും ജുഡീഷറിയും നൽകുന്നത്. കക്ഷി രാഷ്ട്രീയമോ, മതമോ, ജാതിയോ ഒന്നും ഈ കൂട്ടുകെട്ടിന്റെ സുഗമമായ പ്രവർത്തനത്തിനു തടസ്സമല്ലെന്ന് മാത്രമല്ല, ഒരു പക്ഷത്ത് ആദിവാസികൾ ആണെങ്കിൽ മറുപക്ഷത്ത് പ്രബല സമുദായങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സ്വഭാവിക ഐക്യപ്പെടലും നമുക്ക് കാണാൻ കഴിയും. മുത്തങ്ങ അത് സാക്ഷിപ്പെടുത്തിയിട്ടുണ്ട്. ഇവരെ മതാതീതമായും രാഷ്ട്രീയാതീതമായും കൂട്ടിയിണക്കുന്ന ഘടകമെന്താണ് ? അതുകൊണ്ടാണു മധുവിന്റേത് വംശീയ കൊലപാതകമാണെന്ന് പറയേണ്ടിവരുന്നത്. ആദിവാസി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ വംശവെറിക്കെതിരെയാണു പ്രാഥമികമായി രാഷ്ട്രീയ ഇടപെടലുകളുടെ ദിശ നാം തിരിക്കേണ്ടത്.

മധു ഒരു തുടക്കമോ ഒടുക്കമോ അല്ല. അട്ടപ്പാടിയിൽ നടന്നുകൊണ്ടിരിക്കുന്ന വംശീയ ആക്രമണങ്ങളുടെയും കൊലപാതങ്ങളുടെയും ഒടുവിലുത്തെ കണ്ണിയാണ് അദ്ദേഹം. ഊരുമൂപ്പന്മാരുടെ സംയുക്ത സമതി പറയുന്നതനുസരിച്ച് അവിടെ സ്വാതന്ത്ര്യാനന്തരം ഇരുനൂറിൽ അധികം കൊലപാതകങ്ങൾ നടക്കുകയും നൂറിലധികം ആദിവാസികളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ‘ഗുരു’ എന്ന സന്നദ്ധ സംഘടന ശേഖരിച്ച കണക്ക് പ്രകാരം 1997 മുതൽ 2003 വരെ മാത്രം 25 കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. അട്ടപ്പാടിയിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത് മുഴുവൻ ആദിവാസികളാണ്. ആദിവാസികളാരും പ്രതികളുമല്ല. അട്ടപ്പാടിയുടെ സ്വയംഭരണ അധികാരത്തിൽ ഉണ്ടായിരുന്ന ആദിവാസികൾ ഏഴ് പതിറ്റാണ്ടുകളായി ഏകപക്ഷീയമായി കൊല്ലപ്പെടുന്നുവെങ്കിൽ അത് വംശീയ കൊലപാതകമല്ലാതെ മറ്റെന്താണ്? അത് കേവല ആൾക്കൂട്ട ആക്രമണം ( Mob violence ) അല്ല. കേരളത്തിലോ ഇന്ത്യയിലോ ആൾക്കൂട്ടം എല്ലാവരേയും ആക്രമണം നടത്തി കൊല്ലുന്നതുമില്ല. ജാതീയതയുടെയും വംശീയതയുടെയും ഭാഗമായി ആദിവാസികളും ദളിതരും താഴ്ന്ന ജാതിക്കാരും ഹിന്ദുത്വ ദേശരാഷ്ട്ര സങ്കല്പത്തിന്റെ അപരവൽക്കരണത്തിന്റെ ഭാഗമായി മുസ്ലിംങ്ങളും മാത്രമാണ് ഇന്ത്യയിൽ “ആൾക്കൂട്ട ആക്രമണ” പേരിൽ കൊല്ലപ്പെടുന്നത്. ആൾക്കൂട്ടത്തിന് ഒരു ഏജൻസി ഇല്ലാത്തതു കൊണ്ടു തന്നെ കൊലപാതകത്തിന്റെ യഥാർത്ഥ കാരണങ്ങളിൽ നിന്നും പ്രതികളെ രക്ഷിച്ച് എടുക്കുന്നതിന് വേണ്ടിയാണ് ആൾക്കൂട്ട ആക്രമണ സിദ്ധാന്തവും ആൾക്കൂട്ടാക്രമണ മനശാസ്ത്രവും ഇതിന്റെ വക്താക്കൾ രൂപപ്പെടുത്തി എടുക്കുന്നത്. ഈ ആൾക്കൂട്ട ആക്രമണ സിദ്ധാന്തത്തിന്റെ കാപട്യം തിരിച്ചറിയുമ്പോഴാണ്  മുഹമ്മദ് അഖ്‌ലാക്കിനേയും ജുനൈദിനേയും കൊന്നത് ആൾക്കൂട്ടമല്ലെന്ന് നമുക്ക് ബോധ്യപ്പെടുകയുള്ളൂ. ചാന്നാർ ലഹള, കണ്ടല ലഹള, മലബാർ കലാപം, കുറിച്യ കലാപം എന്നിങ്ങനെ അടിസ്ഥാന ജനതയുടെ നവോത്ഥാന മുന്നേറ്റങ്ങളെ ലഹളയും, കലാപമമാക്കി മാറ്റിയതിനു പിന്നിലും ഇതേ ആൾക്കൂട്ടാക്രമണ സവർണ്ണ യുക്തിയാണ് നിലനിൽക്കുന്നത്. കലാപവും ലഹളയും ആൾക്കൂട്ട ആക്രമണമാണല്ലോ. വെറും വൈലൻസ്, അത് സമരമല്ല. അതിന് കർത്തൃത്വവും നേതൃത്വവും ഉണ്ടായിരിക്കില്ലല്ലോ.

രാഷ്ട്രീയമായും സാമൂഹികമായും പുറംതള്ളപ്പെട്ട്, സർക്കാരാശ്രിത ജനസമൂഹമായി ആദിവാസികൾ മാറ്റപ്പെട്ടതിന്റെ കാരണം ഭൂമിയിൽ നിന്നും വിഭവാധികാരങ്ങളിൽനിന്നും തദ്ദേശീയർ ആട്ടിയിറക്കപ്പെട്ടു എന്നതായിരുന്നു. കുടിയേറ്റവും കയ്യേറ്റവും ഭൂമാഫിയകളും മാത്രമല്ല, ഭരണകൂടവും ഈ പുറംതള്ളലിനു പൂർണ്ണ ഉത്തരവാദിയാണ്. ആവാസവ്യവസ്ഥയിൽ നിന്നും, സംസ്കാരത്തിൽ നിന്നും കാർഷിക സംസ്കൃതിയിൽനിന്നും ആട്ടിയോടിക്കുകയും വേരറ്റുപോകുകയും ചെയ്യുന്ന ജനതയുടെ ദുരന്തപൂർണ്ണമായ കാഴ്ചയാണു നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. അത് കേവലം ദാരിദ്രത്തിന്റെയോ പട്ടിണിയുടെയോ പ്രശ്നമല്ല.  അട്ടപ്പാടിയിലെ  ഇരുളർ, കുറുമ്പ, മുടുഗർ ഇവർ പൂർണ്ണമായും പരമ്പരാഗത കൃഷിയേയും വനവിഭവങ്ങളേയും മാത്രം ആശ്രയിച്ച് ജീവിച്ച് പോരുന്നവർ ആയിരുന്നു. അമ്പതുകളിൽ ആരംഭിച്ച ഭൂമി കയ്യേറ്റവും വ്യാപകമായ വനനശീകരണം ആദിവാസി കാർഷിക ജീവിതത്തിന്റെ താളംതെറ്റിച്ചു. വനവിഭവ ശേഖരണത്തിൽ നിന്നും വനാവകാശത്തിൽ നിന്നും പിഴുതെറിയപ്പെട്ടതോട് കൂടി അതിജീവനം സാധ്യമാകാത്ത രീതിയിൽ ആദിവാസികൾ ഇന്ന് കാണപ്പെടുന്ന രീതിയിൽ  അഭയാർത്ഥികൾ ആക്കപ്പെട്ടു. ഊരുഭൂമിയും സംസ്കാരവും സംരക്ഷിച്ചുകൊണ്ടും, വനാവകാശവും സ്വയംഭരണഘടനാവകാശവും നടപ്പിലാക്കിക്കൊണ്ടും, അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുത്ത് തിരികെ നൽകിക്കൊണ്ടും, കാർഷിക ആവാസവ്യ്വസ്ഥയേയും സംസ്കൃതിയേയും തിരിച്ചു പിടിച്ചുകൊണ്ടും, പ്രാഥമിക വിദ്യാഭ്യാസം തനത് ഗോത്രഭാഷയിൽ നൽകിക്കൊണ്ടും മാത്രമേ അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന ജീവൽപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയൂ.

അന്യാധീനപ്പെടുന്ന അട്ടപ്പാടി

1940 വരെ ആദിവാസി സ്വയംഭരണ ഭൂപ്രദേശവും പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ ( ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തിൽ ) സാമൂതിരി കോവിലകത്തിന്റെ ‘ജന്മം അവാകാശം’ ആയിരുന്നു അട്ടപ്പാടി. സാമൂതിരിയിൽ നിന്ന് മണ്ണാർകാട് മൂപ്പിൽ നായർ, പലാട്ട് കൃഷ്ണമേനോൻ, എരൽപ്പാട് രാജ എന്നീ മൂന്നു നായര്‍ ജന്മികൾക്ക് അട്ടപ്പാടിയുടെ ജന്മാവകാശം  ലഭിച്ചിരുന്നു. ഈ ജന്മിമാരാണ് ആദിവാസിഭൂമി ആദ്യം പാട്ടത്തിനു നല്‍കിയത്. അധിനിവേശം നടത്തി ജന്മാവകാശം കൈക്കലാക്കിയ മണ്ണാര്‍കാട് മൂപ്പില്‍ നായരുടെ അധീനതയിലായിരുന്നു 70 ശതമാനവും അട്ടപ്പാടിയിലെ ഭൂമി. മൂപ്പില്‍ നായരുമായുള്ള കരാറിലൂടെയാണു ബ്രിട്ടീഷുകാര്‍ പ്ലാന്റേഷനുകള്‍ ആരംഭിക്കുന്നത്. പ്ലാന്റേഷനുകൾ ആരംഭിക്കുകയും പാട്ടവ്യവസ്ഥയിൽ ജന്മികൾക്ക് ഭൂമി മറുപാട്ടത്തിനു നൽകുകയും ചെയ്തതോടുകൂടിയാണ് ആദിവാസികൾ  ഇന്ന് കാണുന്ന രീതിയിലുള്ള അന്യവൽക്കരണത്തിനു വിധേയമാകുന്നത്. കൃഷി ഭൂമികളൊക്കെത്തന്നെ നഷ്ടപ്പെടാൻ തുടങ്ങി. ഭൂമി സ്വന്തമാക്കുന്നതിനും വാങ്ങിക്കൂട്ടുന്നതിനും നാല്പതുകൾ മുതൽ തന്നെ കുടിയേറ്റം നടന്നെങ്കിലും അൻപതുകളോട് കൂടിയാണു അത് വ്യാപകമാകാൻ തുടങ്ങിയത്. നിബിഡവനമായിരുന്ന അട്ടപ്പാടിയിൽ 1956 മുതൽ വലിയതോതിൽ മരം മുറിക്കൽ ആരംഭിച്ചു.  മരം മുറിക്കൽ തൊഴിലിനായും പ്ലാന്റേഷനുകളിലെ ജോലിക്കായും സർക്കാർ പദ്ധതിയുടെ ഭാഗമായും ഈക്കാലയളവിലാണ് വ്യാപകകുടിയേറ്റവും കയ്യേറ്റവും അട്ടപ്പാടിയിൽ നടന്നത്. 1981 വരെ അനിയന്ത്രിതമായ ഈ കുടിയേറ്റം നടന്നു.  എൻപത്തിയൊന്നിനു ശേഷവും കയ്യേറ്റം നടന്നുകൊണ്ടിരുന്നു.

അൻപതുകൾക്ക് ശേഷമാണ് വലിയ തോതിൽ ആദിവാസിഭൂമി അന്യാധീനപ്പെടുന്നതും അനധികൃതമായി കൈയ്യടക്കപ്പെടുന്നതും. ഈക്കാലയളവിലെ കുടിയേറിയവരുടെ ജനസംഖ്യാ വർദ്ധനവ് ഇത് പൂർണ്ണമായും അടിവരയിടുന്നതാണു. 1951 ലെ സെൻസസ് പ്രകാരം 9.68 ശതമാനം മാത്രം ഉണ്ടായിരുന്ന കുടിയേറ്റ ജനത 2011 ആകുമ്പോഴേക്കും സെൻസ് പ്രകാരം 60 ശതമാനം വരുന്ന ഭൂരിപക്ഷ ജനതയായി മറിയിരുന്നു. അട്ടപ്പാടിയിലേക്ക് ഏറ്റവും അധികം കുടിയേറ്റവും കൈയേറ്റവും നടന്ന 1960 നും 1980 നും ഇടയിലാണു ആദിവാസിഭൂമി ഭൂരിഭാഗവും അന്യാധീനപ്പെട്ടത് എന്നത് ഒട്ടും യാഥർശ്ചികമായി സംഭവിക്കുന്നതല്ല.  വ്യാപകമായ രീതിയിൽ ഭൂമി അന്യാധീനപ്പെടാൻ തുടങ്ങിയതോടുകൂടിയാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാൻ 1975 ൽ The Kerala Scheduled Tribes ( Restrictions on Transfer of Lands and Restoration of Alienated Lands ) Act കേരള സർക്കാർ പാസ്സാക്കുന്നത്. നിയമം പാസ്സാക്കി പതിനൊന്ന് വർഷങ്ങൾക്ക് ശേഷം 1986-ലാണ് കേരള സർക്കാർ നിയമം വിജ്ഞാപനം ചെയ്യുന്നതും ചട്ടങ്ങൾ നിർമ്മിക്കുന്നതും. ആദിവാസിഭൂമി ഏറ്റെടുക്കുവാൻ സർക്കാരിനു എത്രമാത്രം ആത്മാർത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്നെന്ന് ഇതിൽ നിന്നു ബോധ്യപ്പെടും. ഈ നിയമമനുസരിച്ചു 1960 നും 1982 നും ഇടയിൽ അന്യാധീനപ്പെട്ട മുഴുവൻ ഭൂമിയും ഏറ്റെടുത്ത് തിരിച്ചു നൽകണമെന്ന് നിഷ്കർഷിച്ചിരുന്നു. എന്നാൽ നിയമം നടപ്പിലാക്കാതെ ആദിവാസി വിരുദ്ധമായ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു മാറിമാറി ഭരിച്ച ഇടത്-വലത് സർക്കാരുകൾ. നിയമം നടപ്പിലാക്കുന്നത് അപ്രായോഗികമാണെന്നും നടപ്പിലാക്കിയാൽ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നുമായിരുന്നു സർക്കാരുകളുടെ വാദം. നിയമം നടപ്പിലാകാതെ വന്നതോടുകൂടി ഡോ. നല്ലതമ്പി നേരെ ഹൈക്കോടതിയെ സമീപിച്ചു. നിയമം നടപ്പിലാക്കി അന്യാധീനപ്പെട്ട ഭൂമി എത്രയും പെട്ടെന്ന് ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവിനെ അട്ടിമറിക്കുകയാണു നായനാർ സർക്കാർ ചെയ്തത്. 1999 ൽ ഭേദഗതികളോടെ നായനാർ സർക്കാർ നിയമം പാസ്സാക്കി. കെ ആർ ഗൗരിയമ്മ ഒഴിച്ച് മുഴുവൻ എം എൽ എ മാരും ഈ ആദിവാസി വിരുദ്ധ നിയമത്തിനായി ഒപ്പുവെച്ചു. കുറത്തിയും കാട്ടാളനും എഴുതിയ കടമ്മിനിട്ടയും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ആദിവാസി വിരുദ്ധതയുടെ വേരുകൾ എത്ര ആഴങ്ങളിലാണു കിടക്കുന്നതെന്ന് ആലോചിച്ചുനോക്കൂ!  1999 ലെ നിയമമനുസരിച്ച് രണ്ടു ഹെക്ടറിൽ കൂടുതൽ ഭൂമി അന്യാധീനപ്പെട്ട ആദിവാസികൾക്ക് കയ്യേറ്റക്കാരിൽനിന്ന് എറ്റെടുത്ത് ഭൂമി തിരിച്ചുനൽകുകയും രണ്ടു ഹെക്ടറിൽ കുറവ് നഷ്ടപ്പെട്ടിട്ടുള്ള ആദിവാസികൾക്ക് സർക്കാർ പകരം ഭൂമി നൽകുകയും ചെയ്യണം എന്ന് നിർദ്ദേശിച്ചു. നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന് 1999 ലെ നിയമം 2010 ജനുവരിക്കുള്ളിൽ നടപ്പിലാക്കണമെന്ന് കോടതി ഉത്തരവിട്ടു. സുപ്രീംകോടതി വിധിയും സർക്കാർ നടപ്പിലാക്കിയില്ല. ഒടുവിൽ 2011 മാർച്ച് 31-നകം ഉത്തരവ് നടപ്പിലാക്കണമെന്ന് കോടതി അന്ത്യശാസനം നൽകി. ആദിവാസി വിരുദ്ധമായ  1999 ലെ   നിയമത്തെ ആദിവാസികളും ആദിവാസി രാഷ്ട്രീയ പ്രവർത്തകരും അംഗീകരിച്ചില്ല. അഞ്ച് ഏക്കറിൽ ( രണ്ട് ഹെക്ടർ )  കൂടുതൽ കൈയ്യേറിയ ഭൂമി മാത്രം തിരിച്ചു പിടിച്ചാൽ മതിയെന്ന നിയമത്തിലെ മാനദണ്ഡം യഥാർത്ഥത്തിൽ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. .

ഐ. ടി. ഡി. പി. 1982 ൽ നടത്തിയ പഠനമനുസരിച്ച് 1960 മുതൽ 1977 വരെ മാത്രം 10160.19 ഏക്കർ ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ട്. ഇക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം 1977-ല്‍ നടത്തിയ സര്‍വേയില്‍ 1966 മുതല്‍ 70 വരെയുള്ള കാലയളവിൽ മാത്രം അട്ടപ്പാടിയില്‍ 546 കുടുംബങ്ങള്‍ക്ക് മാത്രം 9859 ഏക്കര്‍ഭൂമി അന്യാധീനപ്പെട്ടതായി കണ്ടെത്തി. ഔദ്യോഗികമായ ഈ കണക്കുകൾക്കപ്പുറം ആദിവാസികൾക്ക് എത്രയോ അധികം ഭൂമിയാണു നഷ്ടപ്പെട്ടിട്ടുള്ളത് എന്ന് അവരോട് സംസാരിച്ചാൽ ബോധ്യപ്പെടും. 1999 ലെ നിയമം അനുസരിച്ച് 1986 നു ശേഷം  ആദിവാസികൾ അല്ലാത്തവർക്കാർക്കും ആദിവാസിഭൂമി വാങ്ങുവാനോ ക്രയവിക്രയം നടത്തുവാനോ നിയപരമായി കഴിയുകയില്ല. എന്നിട്ടും വ്യാജരേഖകൾ ചമച്ചും അനധികൃതമായും ആദിവാസിഭൂമി കൈമാറ്റം ചെയ്യപ്പെടുകയും കയ്യേറുകയും കയ്യേറിയ ഭൂമിയ്ക്ക് വ്യാജരേഖകൾ ചമയ്ക്കുകയും ചെയ്തൂ. റവന്യൂ – വനം ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിലും പിന്തുണയിലുമാണ് നിയമവിരുദ്ധവും ആദിവാസി വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഈ പ്രവർത്തനങ്ങൽ മുഴുവൻ അട്ടപ്പാടിയിൽ നടക്കുന്നത്. ആർ സുനിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത് “സുസ്‌ലോണ്‍ കമ്പനിക്കുവേണ്ടി കോട്ടത്തറ വില്ലേജിലെ നല്ലശിങ്കയില്‍ രണ്ടു സര്‍വേ നമ്പരുകളില്‍ ഭൂമി കൈയേറിയത് വ്യജരേഖ തയ്യാറാക്കിയാണ്. ഇതില്‍ വനം, റവന്യു, രജിസ് ട്രേഷന്‍ വകുപ്പുകള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ അന്വേഷണ റിപോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ഒത്താശയോടെയാണ് കയ്യേറ്റം നടന്നത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് പകരം അന്നത്തെ മന്ത്രി എ കെ ബാലന്‍ ആദ്യം ആലോചിച്ചത് 1986 എന്ന വര്‍ഷം കുറേക്കൂടി മുന്നോട്ടാക്കി പ്രശ്‌നം പരിഹരിക്കാനാണ്. യു.ഡി.എഫ് മന്ത്രിസഭയും ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ട് നടപ്പാക്കിയില്ല. എന്നാല്‍ അട്ടപ്പാടിയില്‍ നിയമങ്ങളെല്ലാം മറികടന്ന് ആദിവാസി ഭൂമി വ്യാജരേഖയുണ്ടാക്കി കൈയേറ്റം തുടരുകയാണ്” എന്നാണ്. ഇത്തരത്തിൽ നിരവധി കയ്യേറ്റങ്ങളാണു അട്ടപ്പാടിയിൽ റിസോർട്ട് മാഫിയകളും, ഭൂമാഫിയകളും, കാറ്റാടി കമ്പനികളും നിർബാധം നടത്തിക്കൊണ്ടിരിക്കുന്നത്.

നിയമത്തിന്റെ പിൻബലവും ഭരണാഘടനാ പരിരക്ഷ ഉണ്ടായിട്ടും അതിനെയൊക്കെ അട്ടിമറിച്ച് കയ്യേറ്റ – ഭൂറിസോർട്ട് മാഫിയകളെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കുന്നത് ജാതീയ ബന്ധങ്ങൾ നിലനിൽക്കുന്ന മലയാളിസമൂഹത്തിന്റെ പരിച്ഛേദമാണു ഇവിടെ ഭരണാകൂടമായി നിലനിൽക്കുന്നത് എന്നതുകൊണ്ടാണ്.   ആയിരക്കണക്കിനു കോടി രൂപ അട്ടപ്പാടിയിൽ ചിലവാക്കിയിട്ടും ആദിവാസി ഊരുകളിൽ പട്ടിണിമരണങ്ങൾ സംഭവിക്കുന്നത് അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ടു മാത്രമല്ല, സർക്കാരിന്റെ ബോധപൂർവ്വമായ വംശഹത്യകൊണ്ടുമാണ്. ആദിവാസികൾ എക്കാലവും പരിതാപകരമായ സാമൂഹികാവസ്ഥയിൽ ജീവിച്ചിരുന്നെങ്കിൽ മാത്രമേ കോടിക്കണക്കിനു കേന്ദ്ര –സംസ്ഥാന ഫണ്ടുകൾ ആദിവാസികൾക്കെന്ന പേരിൽ വകയിരുത്തി റവന്യൂ – വനം- പൊതുമരാമത്ത് വകുപ്പുകൾക്ക് അഴിമതി നടത്തുവാൻ കഴിയുകയുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ ആദിവാസി പട്ടിണിമരണങ്ങളും, ഊരുകളൂടെ ശോചനീയാവസ്ഥയും, സാമൂഹികപിന്നോക്കാവസ്ഥയും നിലനിൽക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായിരിക്കുന്നു. അന്യാധീനപ്പെട്ട ആദിവാസിഭൂമി തിരിച്ചു പിടിക്കാൻ നിയമമുണ്ടായിട്ടും, കാർഷികഭൂമി ആദിവാസികൾക്ക് നൽകണമെന്ന് ഉത്തരവുണ്ടായിട്ടും,  സ്വയംഭരണഘടനാവകാശത്തിനും വനാവകാശത്തിനും നിയമത്തിന്റേയും ഭരണഘടനയുടേയും പരിരക്ഷ ഉണ്ടായിട്ടും അവയൊന്നും നടപ്പിലാക്കാതെ ഊരുകളുടെ നിലവിലെ സാമൂഹിക സാമ്പത്തികാവസ്ഥ നിലനിർത്തുന്നത് ആദിവാസികൾ ഒരിക്കലും സ്വയംപര്യാപ്തസമൂഹമായി മാറരുതെന്ന സ്റ്റേറ്റിന്റെ താല്പര്യം കൊണ്ടാണ്. ഇതിനെ പ്രശ്നവൽക്കരിച്ചും ചോദ്യം ചെയ്തും മാത്രമേ അട്ടപ്പാടിയുടെ രാഷ്ട്രീയ ഭൂമികയിലേക്ക് നമുക്ക് പ്രവേശിക്കുവാൻ കഴിയൂ. അത്തരം ഇടപെടലുകളിൽ നിന്നുകൊണ്ടേ മധുവിനു നീതി ലഭിക്കുന്നതിനെക്കുറിച്ച് നമുക്ക് ഉറക്കെ ശബ്ദിക്കാനാകൂ.

കെ സന്തോഷ് കുമാർ : ദളിത് – ആദിവാസി വിഭവാവകാശത്തിനായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകനാണ്.

തുടരും…….

Support Countercurrents

Countercurrents is answerable only to our readers. Support honest journalism because we have no PLANET B.
Become a Patron at Patreon

Join Our Newsletter

GET COUNTERCURRENTS DAILY NEWSLETTER STRAIGHT TO YOUR INBOX

Join our WhatsApp and Telegram Channels

Get CounterCurrents updates on our WhatsApp and Telegram Channels

Related Posts

For Madhu: In Memory

Headline: Adivasi Youth Beaten to death in Kerala - An adivasi youth Madhu (27) was beaten to death by settlers in the Adivasi heartland of Attapady, Kerala, for allegedly stealing…

Join Our Newsletter


Annual Subscription

Join Countercurrents Annual Fund Raising Campaign and help us

Latest News