This is a reminiscence on EMS Namboothirippad who served as the first Chief Minister of Kerala state in 1957–59 and then again in 1967–69 by the veteran journalist Neelan. EMS was a towering Communist leader and intellectual
I joined Asianet , the first cable and later satellite channel in the country , at Trivandrum in 1993 , after working as journalist for 23 years in a Newspaper in my native town Thrissur in Kerala,.I was sort of a novice in the profession of TV production , whereas many of my colleagues in the channel, were graduates from FTII , Pune. Being a journalist I was given the responsibility of producing current affairs programmes . I learned fast from other colleagues who were ready to criticize as well as appreciate my works. The tea-break gatherings at the pantry varandah on the first floor of Asianet studio, where we all, including the technicians gathered and chatted over cups of tea, had a good tutorial effect on me as a TV professional. I think I picked up fast.
Sasikumar, the famous TV journalist and anchor as well as the founder of Asianet, was stationed at the corporate office of the channel in Chennai. Twice or thrice a month he visited our studio in Trivandrum. And he always came with bags full of new programme concepts. On one such visits he suggested starting a column by E .M S Namboothiripad, the highly respected Marxist thinker, leader of CPI (M) and the first chief minister of Kerala. Sasi was inspired by the column E.M.S did for the news magazine, Frontline of the Hindu group of publications. But i was confused about the very concept of a TV column, for I had not seen one anywhere.
It would be a weekly ten minutes slot, titled “In My Perspective: E M S”, Sasi explained .E.M.S would just sit in front of the camera and talk about any contemporary issue of his choice. ”You shoot, edit it with a montage in front and credits behind , and the programme is ready. It is as simple as that”, he said. I need only start and stabilize the programme. After four or five episodes I could withdraw and get a junior producer deputed for the job. I was then in charge of the News department of the channel, and was pretty busy with other responsibilities. He promised to erect a permanent set in a room in E.M.S’s house with all the lighting facility set up. This promise anyway was too ambitious for such simple a programme, that too in an upcoming channel. Hence without any proper set or permanent lighting, I walked up one day with a camera to the flat on the fourth floor where EMS lived with the family of his younger son in Trivandrum, and started shooting in available day light with a single light to highlight. I made a montage with the humming of one of the most popular revolutionary songs in Malayalam, as music and the programme went on air. That ten minute programme became instantly popular among the viewers.
As we entered the house with the camera, we always saw EMS sitting in his room reading a book. We never saw him doing anything other than that —– EMS always with a book, totally immersed in reading. Once we are inside the room, he quits reading. Now he has to go to the toilet, and he needs someone to help. I will have to support him to get up and hold his hand all the way to the bath room. After coming back he will change his shirt and wear a fresh one. That also needs some help. He couldn’t button up his shirt himself .The venerable old man was then above 87 and was intellectually sharp though physically weak. The camera and light would get ready in any corner of the room by the time EMS got ready. Again, someone had to help him walk towards the camera. Sitting right in front of the camera, without losing a second, he would start speaking and finish it within the given time slot of 8 to 10 minutes. Very few people could speak so precisely and at the same time so thoroughly and comprehensively on a subject with in the given time. His self-editing, never missing any vital point, while speaking was amazing. He could do this effectively, it seems, because of the home work he had done, including some sort of a mental rehearsal before our arrival. Whenever I tried to suggest a fresh subject after reaching his home he used to refuse to take it. Even at that age, he was not ready to give up his strict habit of never doing anything or saying something, without proper home work. He never did anything lazy or lousy. What an alert mind! After the shoot he had to be helped back to his chair again. Must be helped to change dress too, after which he would go back to his book. And before resuming his reading, he would never fail to give us that wide hearty smile. Very rarely have I seen such a hearty shiny, full smile in my life.
Though I had the permission to quit after four or five episodes and entrust the job to someone junior and though the colleagues in the News department were not very happy at their boss ”wasting time” on a simple programme week after week, I went on visiting EMS with the camera every week. It had become something like a weekly pilgrimage to me. I thought it wiser not to quit because that pilgrimage was enriching me in many ways, both big and small. After getting up from his chair with my help and before moving to the bath room, he never forgot to switch off the fan and light. He himself would switch them on at his return. This little alertness or discipline of his was a big lesson to me. I was a young man then. But was never that much alert in my daily life routines. Another thing that impressed me greatly was the range of his vast reading. On the small wooden table in his room near his chair, during those days, I could see books ranging from Gabriel Garcia Marquez to Franz Fanon, apart from many contemporary works in Malayalam literature. I found this range, for a reader of his age, amazing.
After a month’s shoot, I went to his house the next week with a cheque of a handsome remuneration for him. But it was surprising to me that he refused to accept the cheque. The reason he gave was that the cheque was issued in his name. He wanted it to be reissued in the name of AKG centre, the state committee office of CPI (M). I later learnt that the cheque from the FrontLine magazine was also issued in the same way. Comrade EMS had no bank account or bank balance of his own. All his income from writing books and columns, and even the amount he received from awards went to the party. He lived his simple life with limited comforts by whatever the party gave him. Though widely heralded as a socialist and communist, he could be considered as more of a Gandhian than most of the Gandhians around.
For one and a half years I continued this weekly pilgrimage without any break. I had started to feel as if am going to meet my dear old father every week without fail. March 19, 1998. I was waiting at home in the evening for my pickup vehicle to go to the office. No sign of it coming and I called up the office. The reply came readily. The vehicle was at EMS’s house. ”What is there so special? “, I asked. What then I heard was shocking. ”EMS is dead!”. My God! Just two days ago I had gone to him for shooting. I found him cheerful and healthy as usual. More information poured in later. After lunch that day ,he felt some uneasiness and was rushed to the hospital where he breathed his last. Can death be so serene, soft and quiet? After leading a full unstained life which was rich politically and intellectually till the final breath, comrade EMS left without any hustle. And that was the end of another era in the history of Kerala.
He was a friend of my father , and one year younger to him. His sudden death awakened me to the sad and sure fact that my father too would die one day . I had never thought of it till that moment. After seven months in October the same year my father too left. All lights for me went off together and suddenly. And it was all dark around. The good old sun rose again the next day morning as usual, but it was a very different sun.
Neelan is a veteran journalist. He is also the son of M. P. Bhatathirippad or Premji,who was a social reformer, cultural leader and actor
SIGN UP FOR COUNTERCURRENTS DAILY NEWS LETTER
Here is the original Malayalam version
ഇ.എം.എസ്: അനുഭവം
നീലന്‍
ഏഷ്യാനെറ്റിന്‍റെ പുളിയറക്കോണത്തെ പഴയ സ്റ്റൂഡിയോവില്‍ ഒന്നാം നിലയില്‍ പാന്‍ട്രിയോടു ചേര്‍ന്ന് തുറസ്സായ ഒരു വരാന്ത ഉണ്ടായിരുന്നു.ഞങ്ങളുടെ സൌഹൃദത്തുറസ്സായിരുന്നു ഈ ഇടം.പല പണിക്കിടയില്‍ പലരും ഒത്തുകൂടുന്ന ഇടം. ഒരു കയ്യില്‍ ചായയും മറ്റേ കയ്യില്‍ സിഗററ്റുമായി പണികള്‍ക്കിടയിലെ ഇടവേളകള്‍ ഞങ്ങള്‍ ഇവിടെ ആഘോഷിച്ചിരുന്നു. എം.ആര്‍ രാജന്‍, മുകേഷ്, ശരത് ചന്ദ്രന്‍, ഡയാന സില്‍വസ്റ്റര്‍ ,സുജമോള്‍ സൈമണ്‍, രവിനാഥ് മേനോന്‍ തുടങ്ങി വിരലിലെണ്ണാവുന്ന പ്രൊഡ്യൂസര്‍മാരെ അന്നുള്ളൂ. വീഡിയോ എഡിറ്റര്‍മാരായ രഘുനാഥ്, ജോര്‍ജ്ജ് എന്നിവരും നാരായണന്‍, ഷാജി, റെജി എന്നീ ക്യാമറാമാന്‍മാരും സ്ഥിരം സ്റ്റാഫല്ലാത്ത , പുറമേനിന്നുള്ള പ്രൊഡ്യൂസര്‍ മാരും ( ചിന്ത രവീന്ദ്രനായിരുന്നു {എന്‍റെ കേരളം } ഇവരില്‍ പ്രമുഖന്‍. പ്രശസ്തമായ “ കണ്ണാടി “ യുടെ നിര്‍മ്മാതാവായ ടിഎന്‍.ഗോപകുമാറും ഈ ഗണത്തില്‍പെട്ട ആളായിരുന്നെങ്കിലും മൂപ്പര്‍ പണികളെല്ലാം പുറത്തുചെയ്ത് സ്റ്റൂഡിയോവിനെ ഉഴിവാക്കിയിരുന്നു. ഗോപന്‍ അക്കാലത്ത് സ്റ്റേറ്റ്സ്മാന്‍റെ തിരുവന്തപുരം ലേഖകനായിരുന്നു . ) പ്രവീണ്‍, ദിലീപ്, കണ്ണന്‍ തുടങ്ങി മറ്റു ഡിപ്പാര്‍ട്ടുമെന്‍റുകളിലുള്ളവരും ഓരോ ദിവസവും പലസമയങ്ങളിലായി ഇവിടെ ഒത്തുകൂടുമായിരുന്നു. ഓരോരുത്തരും ചെയ്യുന്ന പണികളുടെ വിമര്‍ശനവും വിശകലനവും ഇവിടെ നടക്കുമായിരുന്നു. വീഡിയോ പ്രൊഡക്ഷനില്‍ യാതൊരു മുന്‍ പരിചയവുമില്ലാതെ അവിടെ എത്തിപ്പെട്ട ( ബാക്കി പലരും ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും മറ്റും പഠിച്ചിറങ്ങിയവരായിരുന്നു ) എനിക്ക് ഒരു കൊച്ചു സര്‍വ്വകലാശാലയായിരുന്നു ഈ കൂടിച്ചേരലുകള്‍. പല കണ്ണാടികളിലൂടെ അവനവനെ കാണുന്ന അനുഭവം.സ്വന്തം അറിവുകുറവിനേയും പാളിച്ചകളേയും പുന:പ്പരിശോധിക്കാനുള്ള അപൂര്‍വ്വാവസരം.
ശശി ( ഏഷ്യാനെറ്റ് സ്ഥാപകനായ സാക്ഷാല്‍ ശശികുമാര്‍ ) തിരുവനന്തപുരത്തുണ്ടെങ്കില്‍ മൂപ്പരും കൂടെകൂടും. അപ്പോള്‍ പുതിയ പ്രോഗ്രാമുകളെക്കുറിച്ചുള്ള ആശയ വിനിമയവേദിയാകും ഈ കൂട്ടായ്മ. അങ്ങനെ ഒരിക്കല്‍ സംസാരിച്ചുകൊണ്ടിരിക്കേ , ഫ്രണ്ട്ലൈന്‍ മാഗസിനിലെ ഇ.എം.എസ്സിന്‍റെ കോളം സംസാരവിഷയമായി. എന്തിനേയും ടിവി പ്രോഗ്രാമിന്‍റെ ചട്ടകൂടിലൂടെ കാണാനുള്ള അപാരമായ കഴിവുണ്ടായിരുന്ന ശശി , എന്തുകൊണ്ട് നമുക്ക് ഇ.എം.എസ്സിന്‍റെ ഒരു കോളം തുടങ്ങിക്കൂടാ എന്നായി. സമകാലീന പരിപാടികളുടെ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ അതിന്‍റെ ചുമതല എന്‍റെ തലയില്‍ തന്നെ സ്വാഭാവികമായി വന്നു വീഴുകയും ചെയ്തു.ഞാനാകാട്ടെ, ടെലിവിഷന്‍ കോളം എന്ന സങ്കല്‍പ്പം കേട്ട് അമ്പരന്നിരിക്കുകയുമായിരുന്നു.
ആഴ്ചയിലൊരു ദിവസം, ഇ.എം.എസ് ക്യാമറക്കു മുമ്പില്‍ വന്ന് ഏറ്റവും സമകാലീനമായ ഒരു വിഷയത്തെക്കുറിച്ചു സംസാരിക്കുന്നു. അഞ്ചു മിനിറ്റിലധികം വേണ്ട. ഇ.എം.എസ്സിന്‍റെ വീട്ടിലൊരു മുറിയില്‍ നമുക്ക് ചെറിയൊരു സെറ്റിടാം. അവിടെ സ്ഥിരമായ ലൈററിങ്ങും ഏര്‍പ്പാടു ചെയ്യാം. നാലഞ്ച് എപ്പിസോഡു കഴിഞ്ഞാല്‍ നീലനു പിന്‍ മാറാം, പിന്നെ ജൂനിയറായ ആരെയെങ്കിലും വിട്ടാല്‍ മതി. ശശി പ്രോത്സാഹിപ്പിക്കും മട്ടില്‍ വിശദീകരിച്ചു. ഇതും പറഞ്ഞ് പിറ്റേന്ന് ശശി തന്‍റെ ആസ്ഥാനമായ ചെന്നെയിലേക്കു വിട്ടു. പക്ഷേ ശശി പറയുമ്പോലെ കുറേ ലൈറ്റുകള്‍ ഒരു വീട്ടുമുറിയില്‍ സ്ഥിരമായി സ്ഥാപിക്കാനുള്ള സാങ്കേതിക സമൃദ്ധി അന്ന് ഏഷ്യാനെറ്റിന് ഉണ്ടായിരുന്നില്ല. ഒടുവില്‍ ഇ.എം. എസ് അന്നു താമസിച്ചിരുന്ന ഫ്ലാറ്റില്‍ ഇഎംഎസ്സിന്‍റെ മുറിയില്‍ വലിയ സാങ്കേതിക സന്നാഹങ്ങളൊന്നും കൂടാതെ ഷൂട്ടിങ്ങ് തുടങ്ങി.കെ.പി എ. സി നാടക ഗാനമായ “ബലികുടീരങ്ങ”ളുടെ അവസാനമുള്ള ഹമ്മിങ്ങിന്‍റെ അവസാന ഭാഗം മ്യൂസിക്കാക്കി ഉണ്ടാക്കിയ ഒരു മൊണ്ടാഷോടെ “ എന്‍റെ നോട്ടത്തില്‍ : ഇഎംഎസ് “ എന്ന ആ പ്രോഗ്രാം എയറില്‍പ്പോയി. പെട്ടെന്നു ജനപ്രിയമാകുകയും ചെയ്തു 3-4 മിനിറ്റു മാത്രമുള്ള ആ പ്രോഗ്രാം.
ഫ്ലാറ്റില്‍ ഇ.എം.എസ്സിന്‍റെ മുറിയില്‍ ക്യാമറയും അത്യാവശ്യം വേണ്ട ഒരു ലൈറ്റുമായി കയറി ചെല്ലുന്നു.ഇ.എം.എസ് കസേരയില്‍ വല്ലതും വായിച്ചു കൊണ്ടിരിക്കുകയാവും.
( അങ്ങനെ മാത്രമേ അവിടെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ) മുഷിഞ്ഞ ഷര്‍ട്ടു മാറ്റണം.അതിനു മുമ്പ് മൂത്രമൊഴിക്കണം. ബാത്ത് റൂമില്‍ പോകാന്‍ കൈപിടിക്കണം. പോകുന്ന വഴിയില്‍ ആര്യാ അന്തര്‍ജനം ഇരിക്കുന്നുണ്ടെങ്കില്‍ എന്നെ പരിചയപ്പെടുത്തും , “ നമ്മടെ എം.പിടെ മകനാണ് “. എന്‍റെ അച്ഛനെ കൂട്ടുകാര്‍ വിളിച്ചിരുന്നത് എംപി എന്നാണ്. ബാത്ത് റൂമില്‍ പോയി മടങ്ങിയെത്തിയാല്‍ അവിടെ വെച്ചീട്ടുള്ള തേച്ച ഷര്‍ട്ട് ഇടാന്‍ സഹായിക്കണം. ബട്ടന്‍സൊന്നും തനിയെ ഇടാനദ്ദേഹത്തിന്ന് അന്ന് ആവുമായിരുന്നില്ല.അപ്പോഴേക്കും ക്യാമറയും ലൈറ്റുമെല്ലാമൊരുങ്ങിയിരിക്കും. ക്യാമറക്കു മുമ്പില്‍ കൈപ്പിടിച്ച് കൊണ്ടിരുത്തണം. പിന്നെ ക്യാമറ നോക്കി താന്‍ പറയാനുദ്ദേശിച്ച കാര്യം കൃത്യം മൂന്നു നാലു മിനിറ്റില്‍ സമഗ്രമായി പറഞ്ഞു തീര്‍ക്കുന്നു. ഇത്രയും ഒതുക്കി, സമഗ്രത കൈവിടാതെ, സ്വയം എഡിറ്റു ചെയ്ത് മറ്റൊരാള്‍ക്കും സംസാരിക്കാനാവുമെന്നു തോന്നുന്നില്ല. ഞങ്ങള്‍ വരും മുമ്പേ സംസാരിക്കേണ്ട വിഷയവും അതെങ്ങനെ ചുരുക്കി അവതരിപ്പിക്കണമെന്നതും അദ്ദേഹം മനസ്സില്‍ പറഞ്ഞുറപ്പിച്ചിരിക്കണം. അന്നു പെട്ടെന്നു ഞാനൊരു വിഷയം പറഞ്ഞാല്‍ ഒരിക്കലും അദ്ദേഹം അതു സ്വീകരിച്ചിരുന്നില്ല.വേണ്ടത്ര ഹോം വര്‍ക്ക് ചെയ്തേ എന്തു പണിയും ചെയ്യൂ എന്ന നിദാന്ത ജാഗ്രത! തിരിച്ച് കൈപ്പിടിച്ച് പഴയ കസേരയില്‍ കൊണ്ടുപോയി ഇരുത്തണം ; ഷര്‍ട്ടു മാറ്റാന്‍ വീണ്ടും സഹായിക്കണം. ഇരുന്നു വീണ്ടും പഴയ പുസ്തകത്തിലേക്കും വായനയിലേക്കും മടങ്ങും മുമ്പ് കൈകൂപ്പി തൊഴുത് ഒന്നു നന്നായി ചിരിക്കും. തേഞ്ഞ പല്ലുകള്‍ കാട്ടി, കണ്ണില്‍ സ്നേഹത്തിളക്കവുമായി ഒരു നിറഞ്ഞ ചിരി . അത്രയ്ക്ക് നിറഞ്ഞൊരു ചിരി ജീവിതത്തില്‍ അപൂര്‍വ്വമായേ കണ്ടിട്ടുള്ളൂ.പിന്നെ വീണ്ടും വായനയിലായി ശ്രദ്ധ.
തുടങ്ങിവെച്ച ശേഷം മറ്റാരെയെങ്കിലും ഏല്‍പ്പിച്ചാല്‍ മതിയെന്നാണ് ശശി പറഞ്ഞിരുന്നതെങ്കിലും, ഇങ്ങനെയൊരു കൊച്ചു പ്രോഗ്രാം ഷൂട്ട് ചെയ്യാന്‍ വാര്‍ത്താ വിഭാഗം മേധാവി എല്ലാ തിരക്കും മാറ്റിവെച്ച് ആഴ്ച തോറും അരദിവസം കളയേണ്ടതില്ല എന്നായിരുന്നു പൊതുഅഭിപ്രായമെങ്കിലും, എല്ലാ ആഴ്ചയും ഒരു തീര്‍ത്ഥാടനം പോലെ ഞാന്‍ തന്നെ ഇ.എം.എസ്സിന്‍റെ ഫ്ലാറ്റില്‍ പോയ്ക്കൊണ്ടിരുന്നു. കാരണം ആ യാത്രകള്‍ എന്നെ ചെറുതും വലുതുമായ പല പാഠങ്ങളും പഠിപ്പിക്കുന്നുണ്ടായിരുന്നു.
ഷൂട്ടിങ്ങിനായി കൈപ്പിടിച്ച് എഴുന്നേറ്റ് ബാത്ത് റൂമിലേക്ക്, കൈപ്പിടിച്ചു തന്നെ, നീങ്ങും മുമ്പ് ഇ.എം.എസ് ലൈറ്റും ഫാനും ഓഫ് ചെയ്യാനൊരിക്കലും മറന്നിരുന്നില്ല. ഷൂട്ടിങ്ങ് കഴിഞ്ഞ് തിരിച്ച് ആ കസേരയില്‍ വന്നിരിക്കും മുമ്പേ അദ്ദേഹം തന്നെ ലൈറ്റും ഫാനും ഓണ്‍ ചെയ്യുകയും ചെയ്യും. തെറ്റാത്ത ഈ ശ്രദ്ധ എനിക്കു വലിയ പാഠമായിരുന്നു. നിത്യ ജീവിതത്തില്‍ ഞാന്‍ പലപ്പോഴും കാണിച്ചിട്ടില്ലാത്ത ശ്രദ്ധയായിരുന്നു ഇത്. അദ്ദേഹത്തിന്‍റെ വായനയുടെ അപാരതയാണ് അമ്പരപ്പിച്ച മറ്റൊരു കാര്യം. ഗബ്രിയേല്‍ഗാര്‍സ്യാ മാര്‍ക്വേസ് മുതല്‍ ഫ്രാന്‍സ് ഫാനന്‍ വരെയുള്ളവരെ ഇഎംഎസ് വായിച്ചിരുന്നു എന്ന് അവിടെ ടീപ്പോയിന്‍മേല്‍ കണ്ട പുസ്തക വൈവിദ്ധ്യം അറിയും വരെ ഞാന്‍ ഓര്‍ത്തിട്ടില്ല. അമ്പരപ്പിക്കുന്ന വൈവിദ്ധ്യമായിരുന്നു അത്.
ഷൂട്ടിങ്ങ് ഒരുമാസം പിന്നിട്ടപ്പോള്‍ ഓഫീസില്‍ നിന്നു തന്ന ചെക്കുമായിട്ടാണ് ഞാന്‍ അടുത്താഴ്ച ഷൂട്ടിങ്ങിനു പോയത്. ഇഎംഎസ്സിന്‍റെ പേരിലായിരുന്നു ആ പ്രതിഫല ചെക്ക്.പക്ഷേ അതു സ്വീകരിക്കാനദ്ദേഹം വിസമ്മതിക്കുകയാണ് ചെയ്തത്. എ.കെ.ജി സെന്‍ററിന്‍റെ പേരിലാകണം ചെക്ക് എന്ന് അദ്ദേഹം ശഠിച്ചു. പിന്നത്തെ ആഴ്ച ചെക്കു മാറ്റി എഴുതികൊടുക്കേണ്ടി വന്നു. ഫ്രണ്ട്ലൈന്‍ ചെക്കും എ.കെ.ജി സെന്‍ററിന്‍റെ പേരിലായിരുന്നത്രേ ! സ്വന്തം പേരിലൊരു വരുമാനവും ഇല്ലാതെ ഉള്ള വരുമാനമെല്ലാം പാര്‍ട്ടിക്കു കൊടുത്ത് പാര്‍ട്ടി തരുന്നതു കൊണ്ട് ജീവിക്കുന്ന ഒരാളായിരുന്നു സഖാവ്. ഒരര്‍ത്ഥത്തിലൊരു ഗാന്ധിയന്‍ സഖാവ്.
ഈ യാത്രകള്‍ അദ്ദേഹവുമായുള്ള വല്ലാത്തൊരു ആത്മബന്ധവും ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. ആഴ്ചതോറും അച്ഛനെ കാണാന്‍ പോകും പോലെ തോന്നിത്തുടങ്ങി ഒരിക്കലും മുടങ്ങാത്ത ആ യാത്രകള്‍. അതുകൊണ്ടുതന്നെ ഒരിക്കലും ഒഴിവാക്കി കൂടാത്തതായി ആ പോക്കു വരവുകള്‍. ഈ അത്മബന്ധം പുറമേയുള്ളവരും ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. ഗല്‍ഫിലെ ഏതോ ഒരു സംഘടന ഇ.എം.എസ്സിനൊരു അവാര്‍ഡ് കൊടുക്കാന്‍ തീരുമാനിച്ചു. ഇ.എം എസ്സിനെകൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം അവര്‍ ചിന്താ രവീന്ദ്രനെന്ന ചിന്തകനെയാണ് ഏല്‍പ്പിച്ചിരുന്നത്. രവി ഇഎംഎസ്സിനെ എന്നോ മുതല്‍ക്കറിയും. ചിന്തയില്‍ ജോലി ചെയ്തിരുന്ന കാലം മുതല്‍ . എന്നിട്ടും ഇഎംഎസ്സിനെ കാണാന്‍ ഞാനും കൂടി ചെല്ലണമെന്ന് രവി വാശി പിടിച്ചു. “ നിയ്യല്ലെ ഇപ്പോ മൂപ്പരുടെ ഒരു ശിങ്കിടി “ എന്നു രവി. ചെന്നു കണ്ടു പറഞ്ഞപ്പോള്‍ ഇഎംഎസ്സ് സമ്മതിച്ചു —- സമ്മാനത്തുക എകെജി സെന്‍ററിന്‍റെ പേരിലാകണം എന്ന വ്യവസ്ഥയില്‍. ഇങ്ങനെ അനുഭവങ്ങളൊരുപാട്.
1998 മാര്‍ച്ച് രണ്ടാം വാരം വരെ ഒന്നൊന്നൊര വര്‍ഷം എന്‍റെ ഈ പ്രതിവാര തീര്‍ത്ഥാടനം മുടങ്ങാതെ നടന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ മേധാവിയായ ഞാന്‍ രാവിലെ ഓഫീസില്‍ പോയാല്‍ ഉണ്ണാന്‍ വീട്ടില്‍ വരുമായിരുന്നു. പിന്നെ അഞ്ചു മണിക്കു വീണ്ടും പോയാല്‍ രാത്രി വൈകീട്ടേ തിരിച്ചെത്തുമായിരുന്നുള്ളൂ. പോകാനും വരാനും ഓഫീസു വണ്ടി ഉണ്ടായിരുന്നു.മാര്‍ച്ച് 19ന് വൈകീട്ട് ഓഫീസില്‍ പോകാന്‍ വണ്ടി വന്നില്ല. വണ്ടി എവിടെയെന്ന് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ഇ.എം.എസ്സിന്‍റെ അവിടെപ്പോയി എന്നായിരുന്നു മറുപടി. അവിടെ എന്താണെന്നു ചോദിച്ചപ്പോള്‍ കേട്ട മറുപടി തകര്‍ത്തു കളഞ്ഞു —– ഇ.എം എസ്സ് മരിച്ചു. രണ്ടുദിവസം മുമ്പുകൂടി ഞാന്‍ ഷൂട്ടിങ്ങിനായി കണ്ടതാണ്. പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു അപ്പോള്‍. 19ന് ഉച്ചക്ക് ഊണു കഴിഞ്ഞപ്പോള്‍ പെട്ടെന്നു വയ്യാതായി, ആശുപത്രിയില്‍ പോയി , മരിക്കുകയും ചെയ്തു.എന്തൊരു സ്വസ്ഥമായ , ക്ലേശരഹിതമായ മരണം. അവസാന ശ്വാസം വരെ വായിച്ചും ചിന്തിച്ചും എഴുതിയും കഴിഞ്ഞശേഷം പെട്ടെന്ന് എല്ലാം മതിയാക്കി എങ്ങോട്ടോ പോവുക! ആലോചിക്കാന്‍ വയ്യ.
അടുത്ത ആഴ്ച എനിക്കു പോകാനിടമില്ലായിരുന്നു. അച്ഛന്‍റെ സുഹൃത്തായിരുന്നു ഇഎംഎസ്സ്. അച്ചനേക്കാള്‍ ഒരു വയസ്സു പ്രായക്കുറവുമായിരുന്നു, ആ മരണം അച്ഛനെ വല്ലാതെ തളര്‍ത്തിയിരുന്നു . എന്‍റെ അച്ഛനും മരിക്കുമെന്ന ആധി അതോടെ എന്നെ പിടികൂടി. ഏഴുമാസം കഴിഞ്ഞ് ആ ഒക്റ്റോബറില്‍ അച്ഛനും പോയി. ഇരുണ്ടുപോയി വല്ലാതെ. പിറ്റേന്നും സൂര്യനുദിച്ചെങ്കിലും അതു മറ്റേതോ സൂര്യനായിരുന്നു!