Monolithic Concept of Ramayana is anti-Ramayana

Nepal Prime Minister, Khadga Prasad Sharma Oli as initiated a debate that what is known as Ayodhya in India is not original and the original Ayodhya of Sri Ram is on the west of Birganj in Nepal. According to him, it is a misunderstanding that Sita married an Indian Sri Ram. But Sri Ram is not Indian and he was a Nepali, says Oli. He made this statement during the Bhanu Jayanti celebration in the Prime Minister’s residence in Nepal.

The Hindutva forces in India have already expressed their dissent to the claim of Oli. But Oli adds on that by appropriating Nepal’s Ayodhya, India is conducting a cultural invasion on Nepal.

In reality, as far as Ramayana researchers are concerned, there is nothing controversial in KP Sharmal Oli’s statement. Not only that, the statement in fact is only a reminder to the diversity in the descriptive forms of describing Ramayana.

First of all, Ramayana is not history, but it is a mythology. Therefore, like any other historical research, Ramayana can not be subjected to a research on factual history. `If you convert a myth into history, it is a departure from history’, says well known historian Dr. KN Panicker.

What we are having is numerous Ramayana lessons. The title of the essay of well known scholar AK Ramanujam itself is: `Three Hundred Ramayanas and Five Examples, Three Thoughts on Transitions. Three Hundred Ramayanas were mentioned in the research work of Fr. Dr. Camille Bulcke known as Ramakatha and other Essays. It is from here that AK Ramanujam got his inspiration for the title of his own work. Many Ramayanas have been documented not just from oral storytelling traditions in diverse cultures, but also in their pictorial communications. A.K. Ramanujan has statedin his `Three Hundred Ramayanas’ that a Telugu scholar had found over 1000 stories of Ramayana in the lands of Telugu speaking regions alone. Different Ramayanas are also found in Hindu, Buddhist, Jain, Dalit, Adivasi and Muslim traditions. The main characteristic of all Ramayanas is that whatever is said in Ramayana was not a monolith.

Ayudya from Thailand
Ayudhya in Thailand

For example, many Asian countries where diverse Ramayana stories have been popular, also have place names like Ayodhya. Thailand also has an Ayodhya. The Thai people pronounce it as `Ayudhya’ As per their beliefs, the real Ayodhya is in Thailand. The Thai people more or less adopt Buddhist Ramayana. In certain traditions, the capital of King Dasaratha was Varanasi and not Ayodhya.

Ayodhya is a part of folklore evens among Indonesian traditions. Outside India, Ramayanas are also there in Indonesia, Thailand, Taiwan, Malasia, Bhutan Sri Lanka, China, Pakistan, Vietnam, Japan, Bangladesh, Afganistan and Philippines. People in these countries relate to Ramayanas of their own landscapes and traditions and they do not see Ramayana as a story that happened in India.

Valmiki Ashram
Valmiki Ashram in Wayanad
jadayattu kavu
Jadhayatta Kavu
seetha tears
Kanneer thadaakam(Seetha tears lake)Near Muthanga,Wayanad

There are many places related to Ramayana even in India. For example in Ashramamkolli village near Pulpally in Wayanad in Kerala, there is a Valmiki Ashram. As per the belief of people around Jadhayatta Kavu temple in Pulpalli, Sita went inside the earth in that region when the earth split. While she was going inside the earth, they believe that Sri Ram caught hold of Sita’s hair and that hair was also broken when she went inside. `Jada’ means hair and `atta’ means broken. It is said that the name Jadayatta Kavu emerged from that incident of mythological belief.

Like Ayodhya, the name Lanka is also controversial. As per the opinion of Indian scholar Hasmukh Dhirajlal Sankalia, Lanka is situated in Madhya Pradesh. The name of today’s Sri Lanka in ancient times was Thamraparni. As per the book `Ramayana Studies’ by Sankalia, Valmiki did not know any place beyond Vindhya range of mountains. Hasmukh Dhirajlal Sankalia was an Indian Sanskrit scholar and archaeologist. He is recognised for pioneering archaeological excavation techniques in India.

The relation of Sita and Ram also varies according to folklore from region to region, culture to culture. In the Buddhist Ramayana, Sita is not the wife of Ram, but she is his sister. In many Ramayanas outside India, Sita is Ravan’s daughter. Malayalam poet Vayalar Ramavarma’s poem, Ravanaputri (Ravan’s daughter) is famous.

As per the Ramayana version of Kothan in ancient Turkistan, Sita was the wife of both Ram and Lakshman. In that region, there has been such a tradition multiple husbands for a woman. They justify such a tradition by quoting Sita’s marriage.

In the Hiqayat Sriram stories of Indonesian Ramayana, it is to Allah that Ram and Laxman would pray. Adam Nabi, Mohammad Nabi, Ali, Jibril and many others are characters in Hiqayat Ramayana of Indonesia.

As per the Paumachaira scripted in ancient Jain language, Ravana was killed by Laxman and not Ram. Paumacharia also mentions that due to crime of Himsa committed by Laxman, he went to hell.

As per Adivasi Ramayanas, Ram was not somebody above their Adivasi Gods. According to Adiyaramayana in Wayanad, the Adivasi Gods Mallappan, Siddhappan and Nenjappan question Ram in the Gothra Court, for abandoning his children. The Adivasi Gods question Ram for abandoning his wife Sita also. `Isn’t it the duty of the parents to look after their children’, ask the Adivasi Gods to Ram.

In a nutshell, it is not one Ramayana that we have, but several Ramayanas, several Rams, several Sitas and several Laxmans. It is a big danger to reduce this diversity of belief systems to one monolithic Ramayana story. It is an attempt to annihilate the multiple and diverse creative craft of various cultural traditions.

Therefore, the Nepali Hindus can believe that Ayodhya is in Nepal. The Hindus in India can believe that it is in India. And the Thais can believe that it is in Thailand. To argue that only one is right is an aggression over other people’s belief systems.

Dr Azeez Tharuvana is an author of many significant articles and books. His research is specialised on diverse Ramayanas. His books `Wayanadan Ramayana’ and `How Many Ramayanas (in Malayalam) have been famous.

Translation by K.P.Sasi

Original Malayalam Version

ഏക അയോധ്യാവാദം രാമായണ വിരുദ്ധം
…………………………. ……..
ഡോ. അസീസ് തരുവണ
.ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലാണെന്നും  ഇന്ത്യ സ്ഥാപിച്ച അയോധ്യ വ്യാജമാണെന്നും ശ്രീരാമന്റെ സാമ്രാജ്യമായ അയോധ്യ നേപ്പാളിലെ ബിര്‍ഗഞ്ചിന് പടിഞ്ഞാറ് സ്ഥിതിചെയ്യുകയാണെന്നിരിക്കെ ഇന്ത്യ തര്‍ക്കത്തിലുള്ള അയോധ്യ സൃഷ്ടിക്കുകയായിരുന്നുവെന്നുമുള്ള നേപ്പാൾ പ്രധാനമന്ത്രി ഓലിയുടെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സീത ഇന്ത്യയിലെ ശ്രീരാമനെ വിവാഹം കഴിച്ചുവെന്ന തെറ്റിദ്ധാരണയിലാണ് നാം. എന്നാല്‍, ശ്രീരാമന്‍ ഇന്ത്യക്കാരനല്ല, നേപ്പാളിയായിരുന്നു’- പ്രധാനമന്ത്രി ഓലിയുടെ വസതിയില്‍ നടന്ന ഭാനു ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ്  ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്.
ഇതിനെതിരെ അഘോഡകളും ഹിന്ദുതീവ്ര സംഘങ്ങളും പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. ‘നേപ്പാളിന്റെ അയോധ്യ ‘ സ്വന്തമാക്കിയതിലൂടെ നേപ്പാളിനുമേൽ സാംസ്കാരികമായ കടന്നു കയറ്റമാണ് ഇന്ത്യ നടത്തുന്നതെന്നും നേപ്പാൾ പ്രധാനമന്ത്രി ആരോപിക്കുന്നുണ്ട്.
വാസ്തവത്തിൽ, രാമായണ ഗവേഷകരെ സംബന്ധിച്ചേട്ടത്തോളം നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ വിവാദ പരമായി ഒന്നുമില്ലെന്നു മാത്രമല്ല, രാമായണത്തിൻ്റെ ബഹുസ്വരമായ പാഠ രൂപങ്ങളെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തൽ മാത്രമാണിത്. ഒന്നാമതായി രാമായണം ചരിത്രമല്ല, ഐതിഹ്യമാണ്‌. അതിനാൽ ചരിത്ര വസ്തുതയെന്ന പോലെ രാമായണത്തിൽ വസ്തു നിഷ്ഠതയും ചരിത്രപരതയും അന്വേഷിക്കുന്നത് യാഥാർത്ഥ്യങ്ങളുമായി പൊരുതപ്പെടുന്ന കാര്യമല്ല.
‘മിത്തിനെ ചരിത്രമാക്കുമ്പോൾ ചരിത്രകാരൻ ചരിത്രത്തോട് വിട പറയുന്നു എന്ന് ഡോ.കെ.എൻ.പണിക്കർ പറയുന്നു.
നമുക്ക് ഒരു രാമായണ മുള്ളത്. അനേകം രാമായണ പാഠങ്ങളാണ്. എ.കെ.രാമാനുജൻ്റെ രാമായണ സംബന്ധിയായ പ്രബന്ധത്തിൻ്റെ തലവാചകം ‘ Three hundred Ramayanas and five examples, three thoughts on transtions എന്നാണ്. ഫാദർ കാമിൽ ബുൽക്കെ രചിച്ച രാമകഥ: ഉത്ഭവവും വളർച്ചയും എന്ന ഗവേഷണ പ്രബന്ധത്തിൽ മുന്നൂറ് രാമായണങ്ങളെക്കുറിച്ചാണ് പറയുന്നത്. ഈ കൃതിയിൽ മുന്നൂറ് രാമായണങ്ങളെപ്പറ്റി പറയുന്നു എന്നതിൽ നിന്നാണ് രാമാനുജൻ ഈ തലവാചകം സ്വീകരിച്ചത്. വാമൊഴിയിലെന്ന പോലെ വരമൊഴിയിലും അസംഘ്യം രാമായണങ്ങൾ ഉണ്ടായിട്ടുണ്ട്.ഒരു തെലുങ്കു പണ്ഡിതൻ തെലുങ്കുദേശത്തിൽ നിന്നു മാത്രം 1000 ലേറെ രാമായണ വാമൊഴിപാഠങ്ങൾ കണ്ടെത്തിയതായി രാമാനുജൻ ‘Three hundred Ramayanas ൽ പറയുന്നുണ്ട്.
രാമായണത്തിന് ഹൈന്ദവ, ബൗദ്ധ, ജൈന, മുസ്ലിം, ദലിത്, ആദിവാസി പാഠങ്ങൾ ഉണ്ടായിട്ടുണ്ട്.
രാമായണങ്ങളുടെ ഒരു പ്രധാന സവിശേഷത രാമായണത്തിൽ പറയുന്ന ഒരു കാര്യവും ഏക ശിലാത്മകവുമല്ല എന്നതാണ്. ഉദാഹരണമായി അയോധ്യ,ഇന്ത്യയിലെന്ന പോലെ രാമായണ കഥകൾ പരന്നൊഴുകിയ ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളിലുമുള്ള സ്ഥലനാമമാണ്.
തായ്ലാൻ്റിൽ അയോധ്യയുണ്ട്. ‘അയൂധ്യ’ എന്നാണ് ആ സ്ഥലം അറിയപ്പെടുന്നത്. തായ്ലാൻ്റിലെ വിശ്വാസ പ്രകാരം ‘യഥാർത്ഥ ‘അയോധ്യ’ തായ്ലാൻ്റിലാണ്. ഹൈന്ദവ സങ്കൽപ്പത്തെക്കാൾ ബൗദ്ധരാമായണ പാരമ്പര്യത്തിനാണ് തായ്ലാൻ്റിൽ മേൽകോയ്മ.
ബൗദ്ധദശരഥ ജാതക ‘മെന്ന ബുദ്ധമതക്കാരുടെ പൗരാണിക രാമായണ ഗ്രന്ഥ പ്രകാരം വാരാണസിയിലാണ് ദശരഥ മഹാരാജാവിൻ്റെ രാജധാനി ; അയോധ്യയിലല്ല.
ഇന്തോനേഷ്യൻ രാമായണ കഥകളിലും അയോധ്യയുണ്ട്. ഇന്ത്യയ്ക്ക് വെളിയിൽ, ഇന്തോനേഷ്യ, മലേഷ്യ, തായ് വാൻ, ഭൂട്ടാൻ, ശ്രീലങ്ക, ചൈന, വിയറ്റ്നാം, ജപ്പാൻ ,പക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പൈൻസ് അഫ്ഗാനിസ്ഥാൻ തുടങ്ങി ഒട്ടേറെ ഏഷ്യൻ രാജ്യങ്ങളിൽ രാമായണം ഏറിയോ കുറഞ്ഞോ നില നിൽക്കുന്നുണ്ട്. ഈ രാജ്യക്കാരൊന്നും തന്നെ സമ്പൂർണ്ണമായി ഇന്ത്യയിൽ നടന്ന കഥയായി രാമായണത്തെ കാണുന്നില്ല.
ഇന്ത്യയിൽ പോലും നിരവധി സ്ഥലങ്ങളിൽ രാമായണവുമായി ബന്ധപ്പെട്ടത് എന്നു ഹൈന്ദവ വിശ്വാസി സമൂഹം പരിഗണിക്കുന്ന പ്രദേശങ്ങളുണ്ട്. ഉദാഹരണമായി വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത ആശ്രമം കൊല്ലി എന്ന ഗ്രാമത്തിൽ വാല്മീകി ആശ്രമമുണ്ട്. പുൽപ്പള്ളിയിലെ ജടയറ്റ കാവ് ക്ഷേത്രത്തിലെ വിശ്വാസ പ്രകാരം, സീതാദേവി ഭൂമിയിലേക്ക് ആണ്ടു പോയത് (അന്തർദ്ധാനം ചെയ്തത് ) ജsയറ്റ കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ്. സീതാദേവി ഭൂമി പിളർന്ന് ആണ്ടു പോകുമ്പോൾ ശ്രീരാമൻ സീതയുടെ മുടിപിടിച്ചു വെച്ചെന്നും അങ്ങനെ ജട (മുടി) അറ്റുപോയെന്നുമാണ് ആ ക്ഷേത്രത്തിലെ ഐതിഹ്യം. അതിനാലാണത്രെ അവിടം ജടയറ്റ കാവ് എന്നറിയപ്പെടുന്നത്.
അയോധ്യ പോലെ തന്നെ രാമായണത്തിലെ ലങ്കയും ഒരു തർക്ക പ്രദേശമാണ്.എച്ച്.ഡി.സങ്കാലിയയുടെ അഭിപ്രായത്തിൽ, വാല്മീകി രാമായണത്തിലെ ലങ്ക മധ്യ പ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്.ഇന്നത്തെ ശ്രീലങ്കയുടെ പൗരാണിക നാമം താമ്രപർണ്ണി എന്നായിരുന്നു. വിന്ധ്യാ പർവ്വതത്തിനിപ്പുറമുള്ള ഒരു ദേശത്തെപ്പറ്റിയും വാല്മീകിക്ക് അറിയില്ലായിരുന്നു എന്ന് രാമായണ പഠനങ്ങൾ എന്ന പുസ്തകത്തിൽ സങ്കലിയ പറയുന്നു.
സീതാ- രാമൻ ബന്ധത്തേയും ഒരേ വിധമല്ല രാമായണങ്ങൾ ആവിഷ്ക്കരിക്കുന്നത്. ബുദ്ധമതസ്ഥരുടെ ‘ദശരഥജാതക ‘ പ്രകാരം  സീത രാമൻ്റെ പെങ്ങളാണ്.
നിരവധി വിദേശ രാമായണങ്ങൾ പ്രകാരം സീത രാവണൻ്റെ പുത്രിയാണ്.(വയലാറിൻ്റെ രാവണപുത്രി എന്ന കവിത പ്രസിദ്ധമാണ്)
പഴയ തുർക്കിസ്ഥാനിലെ കോത്താൻ പ്രദേശത്ത് പ്രചാരമുള്ള രാമായണ കഥകൾ പ്രകാരം രാമൻ്റെയും ലക്ഷ്മണൻ്റെയും ഭാര്യയാണ് സീത. ബഹു ഭർതൃത്വം നിലനിൽക്കുന്ന പ്രദേശമാണ് കോത്താൻ. സീതയുടെ ബഹുഭർതൃത്വ കഥ പറഞ്ഞുകൊണ്ടാണ് അവർ ബഹുഭർതൃത്വത്തെ ന്യായീകരിക്കുന്നത്.
ഇന്തോനേഷ്യയിലെ ഹികായത്ത് സെരിരാം (രാമകഥ ) എന്ന രാമായണ പാഠത്തിൽ രാമനും രാവണനും പ്രാർഥിക്കുന്നത് അല്ലാഹു വിനോടാണ്. ആദം നബി, മുഹമ്മദ് നബി, അലി, ജിബ്രീൽ തുടങ്ങിയവരൊക്കെ ഹിക്കായത്ത് സെരിരാമിൽ കഥാപാത്രങ്ങളാണ്.
ജൈന മതസ്ഥരുടെ പഉമചരീയം (പത്മ ചരിതം ) എന്ന പ്രാകൃത ഭാഷയിൽ എഴുതപ്പെട്ട രാമായണമനുസരിച്ച് രാവണനിഗ്രഹം നടത്തിയത് ലക്ഷ്മണനാണ്. ഹിംസ എന്ന കൊടും കുറ്റകൃത്യം ചെയ്തതിനാൽ ലക്ഷ്മണൻ നരകവാസിയായി എന്ന് പഉമചരീയം പറയുന്നു…
ആദിവാസി രാമായണങ്ങളിൽ രാമൻ ആദിവാസി ദേവീദേവന്മാർക്ക് മുകളിലുള്ള, അവരെക്കാൾ ശ്രേഷ്ഠനായ ദേവനല്ല. അതു കൊണ്ടാണ് വയനാട്ടിലെ അടിയ രാമായണത്തിൽ ഗോത്ര കോടതിയിൽ വെച്ച് അടിയ ദേവന്മാരായ മല്ലപ്പനും സിദ്ധപ്പനും നെഞ്ചപ്പനും മറ്റും ചേർന്ന് രാമനെ വിചാരണ ചെയ്യുന്നത്. ഗർഭിണിയായ ഭാര്യയെ കാട്ടിലുപേക്ഷിച്ച ത് ശരിയാണോ? സ്വന്തം മക്കളെ പരിപാലിക്കേണ്ടത് മാതാപിതാക്കളുടെ കടമയല്ലേ എന്നൊക്കെയാണ് വിചാരണ വേളയിൽ ആദിവാസി ദേവന്മാർ ചോദിക്കുന്നത്.
ചുരുക്കത്തിൽ, ഒരൊറ്റ രാമായണമല്ല ഉള്ളത്. അനേകം രാമായണങ്ങളാണ്. അനേകം രാമന്മാരും സീതമാരുമാണ്. അതിനെ ഒരൊറ്റ രാമായണ പാoത്തിലേക്ക് ചുരുക്കുന്നത് അപകടകരമാണ്.  രാമായണത്തിൻ്റെ ബഹുസ്വരമായ പാഠ വൈപുല്യത്തെ റദ്ദു ചെയ്യലാണ്.
അതിനാൽ നേപ്പാളിലെ ഹിന്ദുകൾക്ക് അയോധ്യ അവിടെയാണെന്ന് വിശ്വാസിക്കാം. തായ്ലാൻ്റുകാർക്ക് തായ്ലാൻ്റിലാണെന്നും ഇന്ത്യയിലെ ഹിന്ദുക്കൾക്ക് ഇന്ത്യയിലാണെന്നും വിശ്വസിക്കാം. ഇതിൽ ഏതെങ്കിലും ഒരു പാഠം മാത്രമാണ് ശരി എന്നു വാദിക്കുന്നത് രാമായണങ്ങൾക്കു മേലുള്ള കടന്നുകടന്നുകയറ്റമാണ്.
Rama is born in countless ways. And
there are tens of millions of Ramayanas… എന്ന്
തുളസീദാസ് രാമചരിതമാനസത്തിൽ പറയുന്നു…
(ലേഖകൻ വയനാടൻ രാമായണം, എത്രയെത്ര രാമായണങ്ങൾ എന്നീ കൃതികളുടെ കർത്താവാണ് )

Tags:

Support Countercurrents

Countercurrents is answerable only to our readers. Support honest journalism because we have no PLANET B.
Become a Patron at Patreon

Join Our Newsletter

GET COUNTERCURRENTS DAILY NEWSLETTER STRAIGHT TO YOUR INBOX

Join our WhatsApp and Telegram Channels

Get CounterCurrents updates on our WhatsApp and Telegram Channels

Related Posts

Lord Ram: Where was he born?

As the foundation stone of temple in the name of Lord Ram is being planned at the site where Babri Masjid once stood (August 5, 2020) , two new controversies…

The Story of Ram

Was Ram a Nepali, Indian or Thai Or was he from Indonesia?   Celebrated worldwide human rights   The story trumpeted with fanfare as Ravana inflamed burns evils to ashes…

Join Our Newsletter


Annual Subscription

Join Countercurrents Annual Fund Raising Campaign and help us

Latest News